പാലക്കാട്: വണ്ടിത്താവളം തപോവരിഷ്ഠാശ്രമ ആചാര്യന് തഥാതന്റെ നേതൃത്വത്തില്‍ 2018 ജനുവരി 22 മുതല്‍ 28 വരെ കിണാശേരിയിലെ യാഗഭൂമിയില്‍ ഗായത്രി വിശ്വമഹായജ്ഞം നടക്കുമെന്ന് വര്‍ക്കിങ് ചെയര്മാന് ഡോ.പി.ആര്. കൃഷ്ണകുമാര്‍ അറിയിച്ചു.
വേദം ജനങ്ങളിലേക്ക് എന്ന ആശയം പൊതുജന മധ്യത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനു മുന്നോടിയായി നാളെ ഉച്ചയ്ക്ക് മൂന്നിന് വടക്കന്തറ അശ്വതി കല്ല്യാണ മണ്ഡപത്തില്‍ നടക്കുന്ന യാഗ പ്രഖ്യാപന സമ്മേളനത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ.ജി. മാധവന് നായര്‍, സ്വാമി ചിദാനന്ദപുരി, ശ്രീ എം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംഎല്‍എമാരായ ഒ. രാജഗോപാല്‍, കെ. കൃഷ്ണന്‍കുട്ടി, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, സിസ്റ്റര്‍ മീന, രാധാകൃഷ്ണ വൈദിക്, സുധാകര ബാബു, സ്വാമി സുനില്‍ദാസ് എന്നിവര്‍ പങ്കെടുക്കും. മത്രിസമാഗതന് യജ്ഞ വിശദീകരണം നടത്തും.
രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. തമിഴ്നാട്, കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍ യജ്ഞപ്രവര്ത്തനങ്ങള് ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ.എ. ചന്ദ്രന്, എം. തങ്കവേലു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: