ചരല്‍ക്കുന്ന് (പത്തനംതിട്ട): ഏകാത്മ മാനവ ദര്‍ശനത്തിലേക്ക് ലോകം മുഴുവന്‍ തിരിയുന്നതിന്റെ ലക്ഷണങ്ങള്‍ ദൃശ്യമാകുന്നതായി ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്. ബിജെപി സംസ്ഥാന പരിശീലന ശിബിരത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതം മുന്നോട്ടു വയ്ക്കുന്ന വികസന മാതൃകയാണ് ഭാവി ലോകത്തിനുള്ള ഏക പ്രതീക്ഷ. വികസനം എന്നാല്‍ സാമ്പത്തിക വികസനം എന്നതിനപ്പുറം സുസ്ഥിര വികസനം എന്നതിലേക്കു മാറുന്നത് ഇതിന്റെ ലക്ഷണമാണ്. സാമ്പത്തിക വികസനത്തോടൊപ്പം സാമൂഹിക, സാംസ്കാരിക, വികസനവും സാധ്യമാകണം. ഇന്ന് സുസ്ഥിര വികസനം എന്നത് ലോകം അംഗീകരിക്കുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാനം സംഘര്‍ഷമാണെന്നാണ് പാശ്ചാത്യചിന്തകളുടെ കാതല്‍. എന്നാല്‍, സമന്വയമാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനമെന്ന ചിന്തയ്ക്ക് പ്രാമുഖ്യം ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന് പാര്‍ട്ടി ഭരണഘടന എന്ന വിഷയത്തിലും സി.കെ. പത്മനാഭന് പാര്‍ട്ടിയുടെ വളര്‍ച്ചയും വികാസവും എന്ന വിഷയത്തിലും ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധരറാവു വിദേശ നയത്തെക്കുറിച്ചും പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: