മൂന്നാര്‍: ലോഡ്ജില്‍ മുറി എടുത്തു നല്‍കാമെന്ന പേരില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളെ കബളിപ്പിച്ച് ഫോണും പണവും, തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
കെഡിഎച്ച്പി. കമ്പനി നല്ലതണ്ണി എസ്റ്റേറ്റില്‍, നടയാര്‍ സൗത്ത് ഡിവിഷനില്‍ അരുണ്‍കുമാര്‍ (26)ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വെളുപ്പിന് രണ്ട് മണിക്കാണ് സംഭവം. എറണാകുളം ഏഴിക്കര സ്വദേശികളായ നാലംഗ യുവാക്കളാണ് തട്ടിപ്പിനിരയായത്. മൂന്നാര്‍ ടൗണിലെ ഗൈഡായ അരുണ്‍കുമാര്‍ മുറിയെടുത്തു നല്‍കാമെന്ന പേരില്‍ യുവാക്കളുമായി കോളനിയില്‍ എത്തി. ലോഡ്ജിനു മുന്നിലെത്തിയ ഇയാള്‍ മുറിക്ക് നല്‍കാനെന്ന പേരില്‍ 300 രൂപ വാങ്ങിയ ശേഷം,
ഫോണ്‍ ചെയ്യാന്നെന്ന പേരില്‍ അക്ഷയ് സന്തോഷ് എന്ന യുവാവിന്റെ 12000 രൂപാ വിലവരുന്ന മൊബൈല്‍ വാങ്ങി മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ രാത്രി തന്നെ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കി. ഇന്നലെ ഉച്ചയ്ക്ക്, ടൗണിലെ മൊബൈല്‍ കടയില്‍ എത്തി. ഫോണ്‍ വില്ക്കാന് ശ്രമിക്കുന്നതിനിടയിലാണ് എസ്ഐ. പി.ജിതേഷിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: