കെഎസ്ആര്‍ടിസി അധിക സര്‍വ്വീസ് തുടങ്ങിയില്ല

Friday 16 December 2016 9:24 pm IST

പീരുമേട്: വണ്ടിപ്പെരിയാര്‍ സത്രംവഴി സന്നിധാനത്തേയ്ക്കുള്ള തിരക്ക് വര്‍ദ്ധിച്ചിട്ടും കെഎസ്ആര്‍ടിസി ഇവിടേയ്ക്ക് അധികസര്‍വ്വീസ് തുടങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷം സീസണ്‍ സമത്ത് അധികസര്‍വ്വീസ് നടത്തിയിരുന്നതാണ്. നിലവില്‍ ഒരു കെഎസ്ആര്‍ടിസി ബസ് മാത്രമാണ് വണ്ടിപ്പെരിയാറില്‍ നിന്നും സത്രത്തിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നത്. ഇതുമൂലം തീര്‍ത്ഥാടകര്‍ ട്രിപ്പ് ജീപ്പുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇതിന് അധിക ചാര്‍ജ്ജ് നല്‍കുകയും വേണം. കെഎസ്ആര്‍ടിസി ഒരു ദിവസം മൂന്ന് ട്രിപ്പ് സത്രത്തിലേയ്ക്ക് നടത്തുന്നുണ്ട്. ബാക്കി സമയങ്ങളില്‍ മൗണ്ട് വരെ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവിടെ നിന്ന് നാല് കിലോമീറ്റര്‍ ദൂരമേ സത്രത്തിലേക്കുള്ളു. അതിനാല്‍ മൗണ്ട് ട്രിപ്പ് സത്രത്തിലേയ്ക്ക് ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ കുമളിയില്‍ നിന്നും വണ്ടിപ്പെരിയാര്‍ എത്തി അവിടെ നിന്നും കെഎസ്ആര്‍ടിസിയിലും ട്രിപ്പ് ജീപ്പിലുമാണ് സത്രത്തിലെത്തുന്നത്. കുമളിയില്‍ നിന്നും സത്രത്തിന് ബസ് സര്‍വ്വീസ് തുടങ്ങിയാല്‍ സത്രത്തില്‍ നിന്നും വണ്ടിപ്പെരിയാറില്‍ ഇറങ്ങാതെ നേരിട്ട് കുമളിയിലെത്താന്‍ കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.