ഇടുക്കി: പാസ്റ്റര്‍ കൊലപ്പെടുത്തിയ അടിമാലി തിങ്കള്‍ക്കാട് പാറയില്‍ ശാലുവിന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയ്ക്കായി ശാലുവിന്റെ ബന്ധുക്കളില്‍ നിന്നും രക്ത സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും.
ഇതിനായി ഇന്നലെ ശാലുവിന്റെ ബന്ധുക്കളെ അറിയിച്ചെങ്കിലും ഇന്ന് എത്താമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അടിമാലി സി.ഐയെ അറിയിക്കുകയായിരുന്നു. കേസ് കോടതിയില്‍ എത്തുമ്പോള്‍ തെളിവുകള്‍ ശക്തമാക്കാനാണ് ഡിഎന്‍എ പരിശോധനയ്ക്ക് പോലീസ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം പാസ്റ്റര്‍ സെലിനിന്റെ വീട്ടില്‍ നിന്നും ശാലുവിനെ വെട്ടാന്‍ ഉപയോഗിച്ച കത്തിയും കൊലപാതക സമയത്ത് ഇയാള്‍ ധരിച്ച ഷര്‍ട്ടും പോലീസ് കണ്ടെടുത്തു.
കൊല്ലപ്പെട്ട ശാലുവിന്റെ വസ്ത്രങ്ങള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയുടെ വാഹനത്തില്‍ നിന്നും രക്തക്കറയുടെ സാമ്പിള്‍ കണ്ടെത്താനുള്ള ശ്രമവും ഫോറന്‍സിക് സംഘം നടത്തുന്നുണ്ട്. പ്രതിയില്‍ നിന്നും ശേഖരിക്കേണ്ട തെളിവുകള്‍ മിക്കതും ലഭിച്ചെന്നാണ് അന്വേഷണം ഉദ്യോഗസ്ഥന് ജന്മഭൂമിയോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: