ആലപ്പുഴ: ജില്ലാതല കേരളോല്‍സവത്തിന് മുതുകുളത്ത് വര്‍ണാഭമായ തുടക്കം. മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്തു. ഇത് കാര്‍ഷികകേരളത്തിന്റെ നേര്‍പ്പതിപ്പുകള്‍ കൂടിയാകണമെന്ന് അദ്ദേഹം പറഞ്ഞു.
മുതുകുളം പുതിയവിള ഗവമെന്റ് എല്‍.പി. സ്കൂളില്‍ സാംസ്കാരിക ഘോഷയാത്രയോടെയാണ് ജില്ലാതല കേരളോല്‍സവത്തിന് തുടക്കമായത്. ശുചിത്വസന്ദേശമുയര്‍ത്തി വിദ്യാര്‍ഥികളും യുവാക്കളും അവതരിപ്പിച്ച ഫ്ളോ’ുകള്‍ വ്യത്യസ്തത പുലര്‍ത്തി. ഹരിതകേരള മിഷന് ഭാവുകം നേരുതായിരുു മിക്ക ഫ്ളോട്ടുകളും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ല യൂത്ത് കോഓര്‍ഡിനേറ്റര്‍ അനസ് അലി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി. ബാബു, കായംകുളം സ്പിന്നിങ് മില്‍ ചെയര്മാന് എം.എ. അലിയാര് എന്നിവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷ ദലീമ ജോജോ, ജില്ല പഞ്ചായത്ത് സ്ഥിരം സമതിയദ്ധ്യക്ഷരായ കെ. സുമ, മണി വിശ്വനാഥ്, ജില്ല പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: