കിരീടം നിലനിര്‍ത്താന്‍ വിജേന്ദര്‍ ഇന്ന് റിങ്ങില്‍

Friday 16 December 2016 9:44 pm IST

ന്യൂദല്‍ഹി: ഏഷ്യാ പസഫിക് ബോക്‌സിങ് കിരീടം നിലനിര്‍ത്താനായി വിജേന്ദര്‍ സിങ് ഇന്ന് വീണ്ടും റിങ്ങില്‍. ടാന്‍സാനിയയുടെ ഫ്രാന്‍സിസ് ചേക്കയാണു എതിരാളി. നിലവില്‍ ലോക ബോക്‌സിങ് ഫെഡറേഷന്റെ സൂപ്പര്‍ മിഡില്‍വെയ്റ്റ് ലോകചാമ്പ്യനാണ് ചേക്ക. ഇന്ന് വൈകിട്ട് ദല്‍ഹി ത്യാഗരാജ സ്‌റ്റേഡിയത്തിലാണ് മല്‍സരം. കഴിഞ്ഞ ജൂലൈയില്‍ ഇതേ വേദിയില്‍ കെറി ഹോപ്പിനെ തോല്‍പ്പിച്ചാണ് വിജേന്ദര്‍ പ്രഫഷനല്‍ കരിയറിലെ ആദ്യ കിരീടമായ ഏഷ്യാ പസഫിക് മിഡില്‍വെയിറ്റ് ചാമ്പ്യന്‍പട്ടം നേടിയത്. ആറു മാസത്തിനുള്ളില്‍ കിരീടം നിലനിര്‍ത്തണമെന്നാണു നിയമം. ഇന്ന് തോറ്റാല്‍ വിജേന്ദറിന് ചാമ്പ്യന്‍പട്ടം നഷ്ടമാവും. പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് തിരിഞ്ഞശേഷം എട്ടാം അങ്കമാണ് ഇന്ന് വിജേന്ദറിന്. കഴിഞ്ഞ ഏഴെണ്ണത്തിലും വിജയിച്ച ഇന്ത്യന്‍ സൂപ്പര്‍താരം ആറെണ്ണത്തിലും എതിരാളികളെ നോക്കൗട്ട് ചെയ്തു. 34കാരനായ ഫ്രാന്‍സിസ് ചേക്കയുടെ 41-ാം മത്സരമാണ് ഇന്ന്. മുന്‍പ് റിങ്ങിലിറങ്ങിയ 40 മത്സരങ്ങളില്‍ 30 എണ്ണം വിജയിച്ചു. 16 എണ്ണം നോക്കൗട്ട് ജയം. എട്ടെണ്ണം തോറ്റപ്പോള്‍ രണ്ടെണ്ണം സമനിലയില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.