കറുകച്ചാല്‍: മാമുണ്ട മുകുന്ദപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 18മുതല്‍ 25വരെ നടക്കും. ഭാഗവതരത്നം ആലപ്പുഴ മുരളീധരന് നേതൃത്വം നല്‍കും. 18ന് വൈകിട്ട് 5ന് വിഗ്രഹഘോഷയാത്ര, 6.45ന് ഭദ്രദീപപ്രകാശനം സിനിമ സീരിയല്‍ ആര്‍ട്ടിസ്റ്റ് മനുവര്‍മ്മ നിര്‍വ്വഹിക്കും. 7ന് ഭാഗവതമാഹാത്മ്യ പ്രഭാഷണം. 19ന് രാവിലെ 10ന് വരാഹാവതാരം. 20ന് രാവിലെ 10ന് നരസിംഹാവതാരം, 21ന് രാവിലെ 10.30ന് ശ്രീകൃഷ്ണാവതാരം, 22ന് 11.30ന് ഗോവിന്ദപട്ടാഭിഷേകം, വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, 23ന് രാവിലെ 11.30ന് രുഗ്മിണീസ്വയംവരം, വൈകിട്ട് 5.30ന് സര്‍വ്വൈശ്വര്യപൂജ, 24ന് രാവിലെ 10ന് കുചേലഗതി, നവഗ്രഹപൂജ 12ന് സന്താനഗോപാലം, ഉച്ചയ്ക്ക് പ്രസാദമൂട്ട്. 25ന് രാവിലെ 11.30ന് ഏകാദശസ്കന്ധം, തുടര്‍ന്ന് ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണം. ഉച്ചയ്ക്ക് 11ന് സമൂഹസദ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: