റിസോര്‍ട്ട് ഉടമയും മൂന്ന് വിദ്യാര്‍ത്ഥികളും പെരിയാറ്റില്‍ മുങ്ങി മരിച്ചു

Friday 16 December 2016 10:28 pm IST

പെരുമ്പാവൂര്‍: വിനോദ സഞ്ചാരത്തിനെത്തിയ മൂന്ന് വിദ്യാര്‍ത്ഥികളും നാട്ടുകാരനായ റിസോര്‍ട്ട് ഉടമയും പെരിയാറിലെ പാണിയേലി പോരില്‍ മുങ്ങി മരിച്ചു. വേങ്ങൂര്‍ ആലിയാട്ടുകുടി ബെന്നി (50), ബെന്നിയുടെ മകളുടെ സുഹൃത്തുക്കള്‍ ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ബിഎസ്‌സി ഫിസിക്‌സ് വിഭാഗം വിദ്യാര്‍ത്ഥികളായ ബീഹാര്‍ സ്വദേശി അനുഭവ് ചന്ദ്ര, ഉത്തര്‍പ്രദേശ് സ്വദേശി ആദിത്യ പട്ടേല്‍, വയനാട് സ്വദേശി കെന്നറ്റ് ജോസ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം. പാണിയേലിയില്‍ റിസോര്‍ട്ട് നടത്തുകയാണ് ബെന്നി. ഇദ്ദേഹത്തിന്റെ മകള്‍ മരിയയുടെ സുഹൃത്തുക്കളായ 11 പേരാണ് പെരിയാര്‍ കാണാനെത്തിയത്. ഇവരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബെന്നിയും അപകടത്തില്‍പ്പെട്ടു. വെള്ളം കുറവെങ്കിലും ഇവര്‍ കുഴിയില്‍ പെട്ടു. നാട്ടുകാരാണ് നാല് മൃതദേഹങ്ങളും മുങ്ങിയെടുത്തത്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.