കൊച്ചി: നോട്ടുപിന്വലിക്കലുമായി ബന്ധപ്പെട്ട് ഇടതു വലതു മുന്നണികള്‍ സംയുക്തമായി നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി നടത്തുന്ന കള്ളപ്പണ വിരുദ്ധവാരാചരണത്തോടനുബന്ധിച്ച് എന്‍ഡിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് എ. ബി ജയപ്രകാശ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേല്‍, ജെ.എസ്.എസ് ജില്ലാ പ്രസിഡന്റ് ചന്ദ്രബോസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെന്നഡി കരിമ്പിന് കാലായില്‍, അഹമ്മദ് തോട്ടത്തില്‍, എന്‍.പി.ശങ്കരന്‍കുട്ടി, അഡ്വ.കെ.എസ്.ഷൈജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: