നാവായിക്കുളം: പൂട്ടാന്‍ അപേക്ഷ നല്കിയ യുപി സ്കൂളിന് സംസ്കൃതോത്സവത്തില്‍ ഓവറോള്‍ കിരീടം. നാവായിക്കുളം പഞ്ചായത്തിലെ മരുതികുന്നില്‍ ബിവിയുപിഎസ് സ്കൂള്‍ നഷ്ടത്തിലാണ് പൂട്ടണമെന്ന് പഞ്ചായത്തിലും എഇഒയ്ക്കും മാനേജര്‍ അപേക്ഷ കൊടുത്തിരുന്നു. ഒരുദിവസം പൂട്ടി അധ്യയനം മുടക്കുകയും ചെയ്തു. എന്നാല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ മാനേജര്‍ക്ക് തക്ക തിരിച്ചടികൊടുത്തുകൊണ്ട് കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തില്‍ യുപി വിഭാഗം സംസ്കൃതോത്സവ
ത്തില്‍ ഓവര്‍റോള്‍ കിരീടവും ഒന്നാംസ്ഥാനവും കരസ്ഥമാക്കി കരുത്ത് തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: