ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്. നോട്ട് അസാധുവാക്കല്‍ തന്നെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആമിര്‍ പറഞ്ഞു. തന്റെ കൈവശം കള്ളപ്പണം ഇല്ലെന്നും വരുമാനത്തിനു അനുസരിച്ചുള്ള നികുതി താന്‍ അടയ്ക്കാറുണ്ടെന്നും ആമിര്‍ വ്യക്തമാക്കി.
ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് താന്‍ ഇടപാടുകള്‍ നടത്തുന്നതും. അതിനാല്‍ കറന്‍സി ക്ഷാമം തന്നെ ബാധിച്ചില്ലെന്നും താരം പറഞ്ഞു. രാജ്യത്തെ ഒട്ടനവധി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് അറിഞ്ഞതില്‍ വിഷമമുണ്ടെന്ന് പറഞ്ഞ അദ്ദേഹം നോട്ട് നിരോധനത്തിന് മുന്‍കൈ എടുത്തതില്‍ പ്രധാനന്ത്രിയെ പ്രശംസിച്ചു.
കള്ളപ്പണം തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ധീരമായ ഈ തീരുമാനമെടുത്തത്. ബുദ്ധിമുട്ടുകള്‍ സഹിച്ചും, എല്ലാവരും സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കണമെന്നും അമീര്‍ ഖാന് ആവശ്യപ്പെട്ടു.
അഴിമതി കുറയ്ക്കാന്‍ രാജ്യം ക്യാഷ് ലെസ് സംവിധാനത്തിലേയ്ക്ക് വരണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്ക്യാഷ് ലെസ് സംവിധാനം വന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ എന്ന ചോദ്യത്തിന് താനൊരു സാമ്പത്തിക ശാസ്ത്രജ്ഞനല്ലെന്നും, ഏതാനും പേര് നല്ല പ്രവര്‍ത്തിയിലേര്‍പ്പെടുമ്പോള്‍ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അമീര്‍ ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: