അധോലോക നേതാവ് ഛോട്ടാരാജന്‍ ഗുരുതരാവസ്ഥയില്‍

Saturday 17 December 2016 3:14 pm IST

മുബൈ: നിരവധി രോഗങ്ങള്‍ അലട്ടുന്ന അധോലോക നേതാവ് ഛോട്ടാരാജന്‍ അത്യാസന്ന നിലയില്‍. അവസ്ഥ വഷളായതിനെത്തുടര്‍ന്ന് 55 വയസുള്ള രാജനെ ദല്‍ഹി ഡിഡിയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമേഹം, ഹൃദ്രോഗം, വൃക്കത്തകരാര്‍ തുടങ്ങിയവയാണ് രാജനുള്ളത്. ഇതിനു പുറമേ ഹെര്‍ണിയ, ലാപ്പര്‍ടോമി, അമിത രക്ത സമ്മര്‍ദ്ദം എന്നിവയുമുണ്ട്. രണ്ടു വൃക്കക്കളും തകരാറിലാണ്. ഇയാളെ സിംഗപ്പൂരില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് സിബിഐ അറസ്റ്റു ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.