പാലക്കാട്: ഒറ്റപ്പാലം നഗരസഭ വൈസ്ചെയര്‍മാന്‍ പി.എം.എ.ജലീല്‍ രാജിവച്ചു. ജലീലിനെതിരായ അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു രാജി. വാര്‍ത്താസമ്മേളനത്തിലാണ് രാജിക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം ചെയര്‍പേഴ്സണ്‍ റാണി ജോസിനെതിരെ സി.പി.എം. കൊണ്ടുവന്ന അവിശ്വാസം പാസായതോടെ യു.ഡി.എഫിന് ഇവിടെ ഭരണം നഷ്ടമായിരുന്നു. ഒറ്റപ്പാലം നഗരസഭയില്‍ 36 അംഗങ്ങളാണ് ഉള്ളത്. 19 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്.
യു.ഡി.എഫിന് 11, ഒരു സ്വതന്ത്രയടക്കം സി.പി.എം. പക്ഷത്ത് 16, സി.പി.എം. വിമതര്‍ 5, ബി.ജെ.പി. 4 എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എം. വിമതരുടെ പിന്തുണയിലാണ് യു.ഡി.എഫ്. ഭരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: