ജില്ലാ കലോത്സവത്തിന് പകിട്ടാര്‍ന്ന തുടക്കം

Saturday 17 December 2016 8:31 pm IST

ചെങ്ങന്നൂര്‍: വര്‍ണ്ണചാര്‍ത്ത് അണിയിച്ച സാംസ്‌ക്കാരിക ഘോഷയാത്രയോടെ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിന് ചെറിയനാട് ശ്രീനീലകണ്ഠ വിദ്യാപീഠത്തില്‍ തുടക്കം കുറിച്ചു. ചെറിയനാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന സമിതിയംഗം കേണല്‍ മാവേലിക്കര റ്റി.ജെ. ഗോപകുമാര്‍ വിളംബര ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. പടനിലം ജംഗ്ഷന്‍ വഴി ശ്രീ നീലകണ്ഠ വിദ്യാപീഠത്തില്‍ ഘോഷയാത്ര സമാപിച്ചു. ചിട്ടയായും അച്ചടക്കത്തോടെയുമുള്ള ഘോഷയാത്രയില്‍ തിരുവാതിരകളി, കോല്‍കളി, വഞ്ചിപ്പാട്ട്, നിശ്ചദൃശ്യങ്ങള്‍, അമ്മന്‍കുടം, വാദ്യമേളങ്ങള്‍ തുടങ്ങിയവ മിഴിവേകി. സ്വാഗതസംഘം ചെയര്‍മാന്‍ വി.വി. രാമചന്ദ്രക്കുറുപ്പ്, ജനറല്‍ കണ്‍വീനര്‍ എന്‍.രവി, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സംയോജകന്‍ കെ.എസ്. സന്തോഷ്‌കുമാര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഒ.റ്റി. ജയമോഹന്‍, ജയലക്ഷ്മി, ജി. നിശീകാന്ത്, സി.പി. ശ്രീജിത്ത്, രാധാകൃഷ്ണന്‍ നായര്‍, രാധാകൃഷ്ണപിള്ള, രത്‌നമ്മ, ഇ.കെ. ജയകുമാരി തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള കലോത്സവ നഗരയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന സമ്മേളനത്തിന് കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധര്‍മ്മ മഠം ശിവബോധാനന്ദ സ്വാമി ദീപപ്രോജ്ജ്വലനം നിര്‍വ്വഹിച്ചു. ചെങ്ങന്നൂര്‍ എംഎല്‍എ അഡ്വ. കെ.കെ. രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ പി.ഡി. കേശവന്‍നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര ഗാനരചയിതാവ് ഒ.എസ്. ഉണ്ണികൃഷ്ണന്‍ കലാമേള ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കാര്യകാര്യ സദസ്യ അഡ്വ.ജ്യോതി ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു. ഡിബിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ലതാരാമന്‍നായര്‍, ഗ്രാമ പഞ്ചായത്തംഗം ഒ.റ്റി. ജയമോഹന്‍, ചെറിയനാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ. വാസുദേവന്‍, ഡിബിഎച്ച്എസ്എസ് പിറ്റിഎ പ്രസിഡന്റ് ജി. നിശീകാന്ത്, സ്വാഗത സംഘം ചെയര്‍മാന്‍ വി.വി. രാമചന്ദ്രക്കുറുപ്പ്, സേവാസംഘം പ്രസിഡന്റ് രാജന്‍കല്ലടാല്‍, വൈസ് പ്രസിഡന്റ് റ്റി. കുഞ്ഞൂഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീ നീലകണ്ഠ വിദ്യാപീഠം, ഡിബിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളിലെ ആറു വേദികളിലാണ് കലോത്സവം നടക്കുന്നത്. ജില്ലയില്‍ ഇരുപത്തിയഞ്ച് സ്‌കൂളുകളില്‍ നിന്നും ആയിരത്തോളം പ്രതിഭകളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് കലോത്സവം സമാപിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാധമ്മ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് ജെ.മഹാദേവന്‍ മുഖ്യപ്രഭാഷണം നടത്തും. ജി. വിവേക്, ജയലക്ഷ്മി, എം.എസ്. ജയകുമാരി, അഡ്വ. ദിലീപ് ചെറിയനാട്, റ്റി. കുഞ്ഞുകുഞ്ഞ്, രത്‌നമ്മ, മനോജ്.ജി. പണിക്കര്‍, ഡോ. സത്യകീര്‍ത്തി എന്നിവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.