ആലപ്പുഴ: നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്ഷന് പൂര്‍ണ്ണമായി ഉടന്‍ വിതരണം ചെയ്യുക, പെന്ഷന് ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ അഞ്ചിന് ആരംഭിച്ച സമരം ശക്തമാക്കാന്‍ കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് ആലപ്പുഴ യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.എം. പണിക്കര്‍ കേന്ദ്രകമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. പ്രതിഷേധപ്രകടനവും മുദ്രാവാക്യം വിളിയും നടത്തി വന്നിരുന്ന സമരത്തിന്റെ ഭാഗമായി നാളെ മുതല്‍ ബസ്സ്റ്റേഷന് കേന്ദ്രീകരിച്ച് രാവിലെ പത്തിന് ധര്‍ണ്ണ നടത്തും. സിപിഐ ജില്ലാ സെക്രട്ടറി റ്റി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: