ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ കേരളാ സ്പിന്നേഴ്സ് അടച്ചുപൂട്ടിയ സര്‍ക്കാരിന്റെ അന്യായ നടപടിയില്‍ പ്രതിഷേധിച്ച് ഇന്‍ഡസ്ട്രിയല്‍ എംപ്ലോയീസ് സംഘ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 19ന് രാവിലെ 10.30ന് മന്ത്രി തോമസ് ഐസകിന്റെ കിടങ്ങാംപറമ്പ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. രാവിലെ 10.30ന് കല്ലുപാലത്തു നിന്നും മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് ധര്‍ണ്ണ ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. യൂണിയന് ജില്ലാ പ്രസിഡന്റ് അഡ്വ. വി.എസ്. രാജേഷ് അദ്ധ്യക്ഷത വഹിക്കും. ബിഎംഎസ് ജില്ലാട്രഷറര്‍ ബിനീഷ് ബോയ്, യൂണിയന് ജനറല്‍ സെക്രട്ടറി ജി. ചന്ദ്രമോഹനന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: