കൂത്തുപറമ്പ്: എന്‍ടിയു ഏര്‍പ്പെടുത്തിയ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങ് എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് ടി.എ.നാരായണന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് കെ.വി.ജയരാജന് മാസ്റ്റര്‍ ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍ എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന് മാനന്തേരി, എന്‍ടിയു സംഘടനാ സെക്രട്ടറി എ.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് എം.ടി.സുരേഷ് കുമാര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സി.ഷാജി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: