ഫേസ്ബുക്ക് സുഹൃത്ത് പെണ്‍കുട്ടിയെ കൊന്നു

Saturday 17 December 2016 9:25 pm IST

ചെന്നൈ: ഫേസ്ബുക്ക് സുഹൃത്ത് പെണ്‍കുട്ടിയെ കൊലപ്പെടുത്തി. 22യസുള്ള ബിബിഎ ബിരുദധാരിയാണ് കൊല്ലപ്പെട്ടത്. മൈലാപ്പൂരില്‍ പെണ്‍കുട്ടിയുടെ വീടിന് സമീപമുളള ഒരു ലോഡ്ജില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആര്‍കെ മഠ് റോഡിലുളള പിക്‌നിക് പ്ലാസയിലെ ഒരു ലോഡ്ജിലാണ് വീരപെരുമാള്‍ കോവില്‍ സ്ട്രീറ്റിലുളള ഇ.നിവേദിത എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ നിവേദിതയെ കാണാതായിരുന്നു. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് നിവേദിതയാണ് ഇവിടെ മുറിയെടുത്തത്. തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് മുറി എടുത്തത്. വ്യാഴാഴ്ച രാവിലെ രണ്ട് യുവാക്കള്‍ ഇവിടെയെത്തി. രാവിലെ ഒമ്പതരയോടെ നിവേദിതയും മുറിയിലെത്തി. പിന്നീട് യുവാക്കള്‍ മുറി വിട്ട് പോയി. രാത്രിയിലാണ് നിവേദിതയുടെ മൃതദേഹം കണ്ടെത്തിയത്.കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കഴുത്തില്‍ പാടുകളുണ്ട്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഒരു യുവാവുമായി നിവേദിത ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവര്‍ തമ്മില്‍ പ്രണയമായിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നും പോലീസ് പറയുന്നു. അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്. മരിക്കും മുമ്പ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.