യുവതിയോട് അപമര്യാദ: വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Saturday 17 December 2016 9:31 pm IST

ചാലക്കുടി: വാഴച്ചാല്‍ ആദിവാസി കോളനിയിലെ യുവതിയോട് അപമര്യാദയായി പെരുമാറിയ അയ്യംമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ എസ്എഫ് ഒ ഇ താജൂദ്ദീനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.വാഴച്ചാല്‍ ഡിഎഫ്ഒ രാജേഷ് കുമാറിന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്തിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിരിക്കുന്നത്. അയ്യംമ്പുഴ ഫോറസ്റ്റ് ,സ്റ്റേഷന്‍ പരിധി പെരുമ്പാവൂര്‍ ഡിവൈഎസ്പി കീഴിലായതിനാല്‍ കേസിന്റെ അന്വേക്ഷണം ഡിവൈഎസ്പിക്കാണ്.ഇയാള്‍ ഇതിന് മുന്‍പും ആദിവാസി യുവതികളോട് മോശമായി പെരുമാറിയതിന് ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വീധീനം ഉപയോഗിച്ച് തിരിച്ച് ജോലിയില്‍ പ്രവേശിക്കുകയാണ്.സജീവ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഇയാള്‍ ടൂറിസ്റ്റുകളെ ഭീഷണി പെടുത്തി പണം തട്ടുന്നതായും പരാതിയുണ്ടായിരുന്നു. ജോലിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ഇയാള്‍ മുങ്ങിയിരിക്കുകയാണ്.കേസ് ഒതുക്കി തീര്‍ക്കുവാനും ശ്രമം ആരംഭിച്ചതായും പറയുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.