ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടില്‍ നിന്ന് 12.35 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു. രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്. ഒരു സ്കൂട്ടറില്‍ നിന്ന് 8.35 ലക്ഷം രൂപയും ടാക്സി ഡ്രൈവറില്‍ നിന്ന് നാലു ലക്ഷം രൂപയുമാണ് പിടിച്ചത്.ഇവയെല്ലാം പുതിയ രണ്ടായിരം രൂപ നോട്ടുകളാണ്.
തയ്യല്‍ക്കാരനില്‍ നിന്ന് 30 ലക്ഷം
ചണ്ഡീഗഡ്; എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡീഗഡിലെ ഒരു തയ്യല്‍ക്കാരനില്‍ നിന്ന് 30 ലക്ഷം രൂപയും രണ്ടരക്കിലോ സര്‍ണ്ണവും പിടിച്ചു. അടുത്തുള്ള ഒരു വസ്ത്രവ്യാപാരിയില്‍ നിന്ന് കഴിഞ്ഞ ദിവസം 2.19 കോടി പിടിച്ചിരുന്നു. തുടര്‍ച്ചയായി നടന്ന റെയ്ഡിലാണ് തയ്യല്ക്കാരന് പിടിയിലായത്. ഇയാളില്‍ നിന്ന് പിടിച്ച പണത്തില്‍ 18 ലക്ഷത്തിന്റെ പുതിയ നോട്ടാണ്. ബാക്കി 100,50 ‘രൂപ നോട്ടുകളും.
വിദ്യാര്‍ഥികളില്‍ നിന്ന് മൂന്നു ലക്ഷം
ബറേലി: യുപിയിലെ ബറേലിയില്‍ രണ്ട് വിദ്യാര്‍ഥികളില്‍ നിന്ന് മൂന്നു ലക്ഷം രൂപ പോലീസ്പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിച്ചെടുക്കുന്ന വന്‍ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് കരുതുന്നു. പണത്തില്‍ ഭൂരിഭാഗവും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളായിരുന്നു.
നാലര ലക്ഷം പിടിച്ചു
ഹൈദരാബാദ്: ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ഗമ്പാലഗുഡത്തുനിന്ന് നാലു ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു. പണം മുഴുവന്‍ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളാണ്.ഇതുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: