പോലീസ് നടപടിയില്‍ പ്രതിഷേധം

Saturday 17 December 2016 9:44 pm IST

ശബരിമല: വാവരുനടയുടെ സമീപത്തെ ബാരിക്കേടുവഴി പതിനെട്ടാം പടയിലേക്ക് പോയ കുട്ടികളടക്കമുള്ള മൂന്നംഗ സംഘത്തെ പോലീസ് തടഞ്ഞ സംഭവത്തില്‍ പ്രതിഷേധം. മൂന്നും അഞ്ചും വയസ്സുകളുള്ള കുട്ടികളുമായ ദര്‍ശനത്തിനെത്തിയ മണ്ണടി സ്വദേശിയെ പോലീസ് തടഞ്ഞതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. നടപ്പന്തല്‍ മുതല്‍ ശരംകുത്തിവരെയുള്ള നീണ്ട ക്യൂവില്‍ കാത്തുനിന്ന് കുട്ടികള്‍ കരഞ്ഞ് ബഹളം വച്ചിതിനെ തുടര്‍ന്നാണ് ക്യൂവില്‍നിന്നും ഇറങ്ങി വിഐപികള്‍ക്കുള്ള പ്രത്യേക കവാടത്തില്‍ ഇവര്‍ എത്തിയത്. ഇവര്‍ കവാടത്തിന് മുന്നില്‍ എത്തുന്നതിന് തൊട്ടുമമ്പായി സ്ഥലത്തെ ഡ്യൂട്ടിനോക്കുന്ന പോലീസുകാരന്റെ ബന്ധുക്കളായ ഇരുപത്തഞ്ചംഗ സംഘത്തെ ഇതുവഴി കടത്തിവിട്ടിരുന്നു. ഇവിടെ കാത്തുനിന്ന മറ്റ് തീര്‍ത്ഥാടകരാണ് കുട്ടികളെയും പിതാവിനെയും കയറ്റിവിടാത്തതില്‍ പ്രതിഷേധം അറിയിച്ചത്. ദിനംപ്രതി പോലീസിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടയുള്ള നൂറുകണക്കിന് വിഐപികളെയാണ് ഈ കവാടത്തിലൂടെ കടത്തിവിട്ട് സുഖദര്‍ശനത്തിന് വഴിയൊരുക്കുന്നത്. സോപാനത്തെ ഫ്‌ലൈയോവര്‍ വഴി കടന്നുവന്ന് വീഐപി ദര്‍ശനം നടത്തുന്നതിലേറെയും പോലീസിന്റെ ബന്ധുക്കളാണ്. നടയ്ടയ്ക്കുന്നതിന് മുമ്പായി ഹരവരാസനത്തിന് തീര്‍ത്ഥാടകര്‍ നില്‍ക്കുന്ന ബാരിക്കേഡില്‍ യൂണിഫോമിലുള്ള പോലീസുകാരും അവരുടെ ബന്ധുക്കളും അണിനിരക്കുന്നത് നിത്യകാഴ്ചയാണ്. തീര്‍ത്ഥാടകര്‍ക്കുള്ള മുറികള്‍ കയ്യാളുന്നതിന് പോലീസ് അക്കോമഡേഷന്‍ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന പരാതി നിലനില്‍ക്കുന്നതിനിടയിലാണ് പോലീസിന്റെ ഈ നല്ലപിള്ള ചമയല്‍ നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.