ഏഴുമാസം പ്രായമുള്ള ദര്‍ശനയും ദര്‍ശനത്തിനെത്തി

Saturday 17 December 2016 9:44 pm IST

ശബരിമല: ഏഴുമാസം മാത്രം പ്രായമുള്ള ദര്‍ശനയും അച്ഛന്റെ തോളിലേറി ദര്‍ശനത്തിനെത്തി. കൊട്ടാരക്കര മേവില ചിത്തിരയില്‍ ശരത് ബാബുവിന്റെയും ശരണ്യയുടെയും പുത്രിയാണ് ദര്‍ശന. പെണ്‍കുട്ടി എന്ന നിലയില്‍ പിതാവിനൊപ്പം ദര്‍ശനം അയ്യപ്പനെ ദര്‍ശിക്കാന്‍ കഴിയുന്നത് പരമാവധി പത്തുവര്‍ഷമാണ്. പിന്നീടുള്ള ജീവിതം ഭര്‍ത്താവിനൊപ്പമാണ്. അതിനാല്‍ തനിക്കൊപ്പമുള്ള കാലം തുടര്‍ച്ചയായി കുട്ടിയെ മലചവിട്ടിക്കണം എന്ന ആഗ്രഹമാണ് ദര്‍ശനയുമായി ദര്‍ശനത്തിനെത്താന്‍ ശരത്തിനെ പ്രേരിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.