ടാങ്കര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

Saturday 17 December 2016 9:48 pm IST

അടിമാലി: അടിമാലി-കുമളി ദേശീയപാതയില്‍ സ്വകാര്യബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ 11.30ന് കല്ലാര്‍ ഡാമിന് സമീപമാണ് സംഭവം. ചീനികുഴി ഉപ്പുകുന്ന് ഇളമാക്കല്‍ ഭാരതി(50), പഴയരിക്കണ്ടം പുളളിക്കല്ലുങ്കല്‍ ലളിത(58), കട്ടപ്പന മുളക്കല്‍ മനോജ്(34), പനംകുട്ടി പുളിക്കകുന്നേല്‍ ത്രേസ്യമ്മ(61), പനംകുട്ടി കൊച്ചുപറബില്‍ സുമി ബിജു(33), ചേലച്ചുവട് പുളിയന്‍മാക്കല്‍ സാറാമ്മ(45), പനംകുട്ടി കോലച്ചേരി ഡെല്‍ന(18), വിമലഗിരി പനച്ചിക്കല്‍ ജോബിഷ്(30), കഞ്ഞികുഴി പാടംകഴിക്കല്‍ രാമചന്ദ്രന്‍(74), കല്ലാര്‍കുട്ടി ചോലാട്ട് ബിസ്മി അന്‍സാദ്(20), കീരിത്തോട് കണ്ടത്തിന്‍കര സോജന്‍ ജോസഫ്(34), നാരകകാനം കളത്തില്‍ ഈപ്പന്‍(65), ചാറ്റുപാറ മുരിപ്പറബില്‍ ലിസി(40), കീരിത്തോട് തെക്കുമറ്റം ലിസി(4) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇവരെ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കട്ടപ്പനയില്‍ നിന്ന് അടിമാലിക്ക് വരികയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന ടാങ്കര്‍ ലോറിയും കല്ലാര്‍കുട്ടി ഡാമിന് സമീപം വെച്ച് കൂട്ടി ഇടിക്കുകയായിരുന്നു.  ടാങ്കര്‍ ലോറിയുടെ ബ്രേക്ക് തകരാര്‍ ആയതാണ് കാരണം. അടിമാലി പോലീസ് മേല്‍നടപടി സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.