സിപിഎമ്മിലെ ഗ്രൂപ്പുകളി തെരുവില്‍

Saturday 17 December 2016 9:51 pm IST

തൊടുപുഴ: തൊടുപുഴയില്‍ സിപിഎം ഭിന്നത മറനീക്കി പുറത്ത് വന്നു. പോര്‍വിളി നഗരത്തിലേക്ക് കൂടി എത്തിയതോടെ അനുകൂലിച്ചും എതിര്‍ത്തുമുള്ള പ്രകടനങ്ങളും സജീവം. സോഷ്യല്‍ മീഡിയയിലും ഗ്രൂപ്പ് കളിയുടെ പേരില്‍ വാക്‌പോര് ശക്തം. കഴിഞ്ഞ സമ്മേളനത്തില്‍ ഗ്രൂപ്പുകളിച്ച് സ്ഥാനമാനം നേടിയെന്നും ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാര്‍ഥിയെ സംഘടിതമായി പരാജയപ്പെടുത്തിയെന്നുമാണ് ഇപ്പോഴത്തെ ഏരിയാ സെക്രട്ടറി റ്റി ആര്‍ സോമനടക്കമുള്ളവര്‍ക്കെതിരെ ഉയരുന്ന പരാതി. ഇതന്വേഷിച്ച കമ്മീഷന്‍, ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ കുറ്റക്കാരെന്നു കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു. ഇതിനെ വിമര്‍ശിച്ച് സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ ബാനറുകളും ഫ്‌ളക്‌സുകളും പട്ടണത്തില്‍ പലയിടത്തും ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ മറപറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപങ്ങളുയര്‍ന്നിരിക്കുന്നത്. ജില്ലയിലെ ഇടത് അനുകൂല യുവ ജനസംഘടനകള്‍ ഉള്‍പ്പെടുന്ന ബ്ലഡ് ഡോണേഴ്‌സ് ഓഫ് കേരള എന്ന ഗ്രൂപ്പിലാണു പോര് രൂക്ഷമായത്. ഔദ്യോഗിക പക്ഷത്തെ വിമര്‍ശിച്ചുള്ള പോസ്റ്റുകളാണ് ഇതില്‍ അധികവും. കള്ളന്‍മാര്‍ക്കു ചിരി വന്നുതുടങ്ങി. പക്ഷേ, ചുമ്മാ ചിരിക്കുകയേയുള്ളൂ. കാരണം.... മാറ്റാം... പക്ഷേ നന്മയെ തോല്‍പ്പിക്കാനാകില്ല. ഇതാണു പോസ്റ്റുകളിലൊന്ന്. ഒന്നര വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയാണ് നിലവിലെ ഏരിയ സെക്രട്ടറി ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് അധികാരം പിടിച്ചെടുത്തത്. വിഭാഗീയ പ്രവര്‍ത്തനത്തിലൂടെയാണ് റ്റി ആര്‍ സോമന്‍ വിജയിച്ചതെന്ന് പാര്‍ട്ടി ജില്ലാ ഘടകം കണ്ടെത്തുകയും ഇദ്ദേഹത്തെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്ത്തുവാനും ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇതാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി അണികള്‍ യുവജന വിഭാഗത്തിനൊപ്പം തെരുവിലിറങ്ങുന്നതോടെ തൊടുപുഴ കുരു ക്കിലാകുകയാണ്. ഇന്നലെ നടന്ന പ്രകടനത്തില്‍ ഒരു മണിക്ക ൂറോളമാണ് നഗരം കുരുക്കിലായത്. ചേരിപ്പോര് രൂക്ഷമായതോടെ തൊടുപുഴയില്‍ പാര്‍ട്ടി രണ്ട് തട്ടിലായിരിക്കുകായാണ്. ജില്ലയിലെ ഏക മന്ത്രി ഉള്‍പ്പെടയുള്ള പ്രമുഖര്‍ പ്രശ്‌നം പരിഹരിക്കാനായി രംഗത്തുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.