ജില്ലാ മെഗാ റവന്യൂ റിക്കവറി അദാലത്ത് 21ന്

Saturday 17 December 2016 9:52 pm IST

ഇടുക്കി: ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശികയായി റവന്യൂ റിക്കവറി നടപടി നേരിടുന്നവര്‍ക്കായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഡിസംബര്‍ 21ന് രാവിലെ 10 മുതല്‍ അദാലത്ത് നടത്തുന്നു. അടിമാലി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് കോണ്‍ഫറന്‍സ് ഹാള്‍, മൂന്നാര്‍ പഞ്ചായത്ത് ടൗണ്‍ ഹാള്‍, മറയൂര്‍ സര്‍വ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാള്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹാള്‍, ഏലപ്പാറ മലനാട് സര്‍വ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാള്‍, വാഴത്തോപ്പ് ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, കട്ടപ്പന സര്‍വ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാള്‍, നെടുങ്കണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, രാജകുമാരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, ചക്കുപള്ളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, തൊടുപുഴ മൂന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക. അദാലത്തില്‍ കുടിശ്ശിക വായ്പകള്‍ ( റവന്യൂ റിക്കവറി കേസുകള്‍) ഉദാരമായ ഇളവോടുകൂടി ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കും. ഇതിലേക്കായി പ്രത്യേകംനോട്ടീസ് തഹസീല്‍ദാര്‍ ഓഫീസില്‍ നിന്നും അയച്ചിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ ലോണ്‍ രേഖയുമായി അതത് സ്ഥലത്തെ അദ ാലത്തില്‍ പങ്കെടുക്കണം. ഇളവുകളോടുകൂടി വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ ഈ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.