ന്യൂദല്‍ഹി: നോട്ട് റദ്ദാക്കിയത് ധീരമായ തീരുമാനമാണെന്നും പുതിയ ഇന്ത്യയുടെ തുടക്കമാണെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
പുതിയ നോട്ടുകള്‍ പൂര്‍ണമായും ഇറക്കിക്കഴിഞ്ഞാല്‍ എഴുപത് വര്‍ഷമായി അസ്വീകാര്യമായിരുന്ന പുതിയ ഇന്ത്യയിലേക്കുള്ള മുന്നേറ്റമാകും. ദല്‍ഹിയില്‍ വ്യവസായികളുടെ സംഘടനയായ ഫിക്കിയുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ പ്രയാസങ്ങളുണ്ടെങ്കിലും നോട്ട് റദ്ദാക്കല്‍ ഭാവിയില്‍ നേട്ടമാകും. തീരുമാനം നടപ്പാക്കാന്‍ രാജ്യത്തിന് ശേഷിയുണ്ട്. സാമ്പത്തിക മേഖലയെ കൂടുതല്‍ കാലം ദോഷകരമായി തീരുമാനം ബാധിക്കില്ല. ഏപ്രില്‍ ഒന്ന് മുതല്‍ ചരക്ക് സേവന നികുതി നടപ്പാക്കാനാകും.
അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ടെങ്കിലും നിര്‍ണായക വിഷയങ്ങളില്‍ തീരുമാനത്തിലെത്താന്‍ സാധിച്ചെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: