ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി

Saturday 17 December 2016 10:13 pm IST

കോട്ടയം: നാട്ടകം പോളിടെക്‌നിക്കില്‍ദളിത് വിദ്യാര്‍ത്ഥികളെ റാഗിംങിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് ബിജെപി-യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി സംസ്ഥാന സമിതിയംഗം ടി.എന്‍.ഹരികുമാര്‍ പ്രകടനം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടരിമാരായ സി.എന്‍.സുഭാഷ്, കെ.പി.ഭുവനേശ്, ബിജെപി മണ്ഡലം പ്രസിഡന്റ് ബിനു.ആര്‍.വാര്യര്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍കൃഷ്ണ, ജില്ലാ സെക്രട്ടറി ശരത്ത്കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഗോപന്‍.കെ.എ, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി.മുകേഷ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ റാവുത്തര്‍, താലൂക്ക് കാര്യവാഹ് എം.എസ്.മനു തുടങ്ങിയവര്‍ സംസാരിച്ചു. കോട്ടയം: നാട്ടകം ഗവ.പോലിടെക്‌നിക്കിലെ ദളിത് വിദ്യാര്‍ത്ഥിയെ റാഗിംങിന് വിധേയമാക്കി വൃക്കതകരാറിലാക്കിയ സംഭവത്തിലെ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ആരോപിച്ചു. ഹോസ്റ്റലില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തമ്പടിച്ച് വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് നിത്യസംഭവമാണ്. ഇത് സംബന്ധിച്ച് പോലീസില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല. ഹോസ്റ്റലില്‍ പരിശോധന നടത്തി മാരകായുധങ്ങളും മയക്കുമരുന്നും പിടിച്ചെടുക്കാന്‍ പോലീസ് തയ്യാറാകാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും സംഘടിപ്പിച്ച ജനകീയ റേയ്ഡിന് യുവമോര്‍ച്ച നേതൃത്വം കൊടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. ചങ്ങനാശ്ശേരി: നാട്ടകം പോളിടെക്‌നിക്കില്‍ ദളിത് വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് എം.എസ്. വിശ്വനാഥന്‍ സമരം ഉദ്ഘാടനം ചെയ്തു. ദളിത് വിദ്യാര്‍ത്ഥികളെ റാഗിങ്ങിന്റെ മറവില്‍ ക്രൂരമായി പീഡിപ്പിച്ച എസ്എഫ്‌ഐ നേതാക്കളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും, ഭരണമുപയോഗിച്ച് അത് തടഞ്ഞാല്‍ കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും വിശ്വനാഥന്‍ പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ എം.ബി. രാജഗോപാല്‍, എന്‍.പി. കൃഷ്ണകുമാര്‍, മണ്ഡലം ജനറല്‍ സെര്‍ട്ടറിമാരായ എ. മനോജ്, ബി.ആര്‍. മഞ്ജീഷ്, എസ്‌സി മോര്‍ച്ച പ്രസിഡന്റ് രാമചന്ദ്രന്‍, പ്രദീപ് പാലക്കുളം, രാധാകൃഷ്ണന്‍, രതീഷ്‌ചെങ്കിലാത്ത്, എന്‍.ടി. ഷാജി, പി മുരളീധരന്‍, കെ.കെ. ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.