തിരുവനന്തപുരം: മുസ്ലീം ലീഗിനകത്ത് തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഇവരെ തള്ളിക്കളയാനല്ല സംരക്ഷിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലീഗിന്റെ ഹുങ്കിന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കിയെന്നും പിണറായി വിജയന് പറഞ്ഞു. കേരള കര്‍ഷക സംഘത്തിന്റെ പഞ്ചദിന സത്യഗ്രഹം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമുദായിക വികാരം ലീഗ് ഇളക്കിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു..
സംസ്ഥാനത്തു സാമുദായിക സന്തുലിതാവസ്ഥ തകര്‍ന്നു. സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമം പരാജയത്തില്‍ കലാശിച്ചു. ഇതിനു കേന്ദ്ര മന്ത്രി എ.കെ. ആന്റണിയുടെ പിന്തുണയും പങ്കും ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ സര്‍ക്കാരില്ലാത്ത അവസ്ഥയാണുള്ളത്. യുഡിഎഫില്‍ ചേരിതിരിവും മത്സരവും വെല്ലുവിളികളുമാണു നടക്കുന്നതെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: