പായിപ്പാട്: ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സാംസ്ക്കാരിക ഘോഷയാത്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു. പായിപ്പാട് ഗവണ്മെന്റ് ഹൈസ്ക്കൂളില്‍ നടന്ന സമാപനസമ്മേളനം സി.എഫ്. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടീനാമോള്‍ റോബി അധ്യക്ഷത വഹിച്ചു. സൈനാതോമസ്, വി. കെ. സുനില്‍കുമാര്‍, എ.മനോജ്, ജോസഫ് തോമസ്, എബി വര്‍ഗീസ്, റാണി ജോസഫ്, ജോളിമ്മ ജോസഫ്,ആനി എം. ജോസഫ്, സ്വപ്നബിനു, കെ.ആര്.കൃഷ്ണകുമാര്‍,സിബിച്ചന് ഒട്ടത്തില്‍, രഞ്ജിത്ത് നടരാജന്, ഭാസുരദാസ്, വത്സമ്മകുഞ്ഞുമോന്, ലതാ അശോകന്, സീനത്ത് സലീം, എ. മനോജ് എഴുവന്താനം ഉഷ പി.എസ്.അനിയന്‍കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: