കെഎസ്ആര്‍ടിസിയിലെ വെളുപ്പിക്കല്‍ അന്വേഷിക്കുന്നു

Saturday 17 December 2016 11:09 pm IST

മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി എംപ്ലോയീസ് സൊസൈറ്റിയിലുണ്ടായിരുന്ന അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് മാറ്റിയെടുത്തെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി. മൂവാറ്റുപുഴ വെള്ളൂര്‍ വീട്ടില്‍ ആര്‍. ജയറാം നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജി പി. മാധവന്റെ നിര്‍ദ്ദേശം. എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷ്യല്‍ സെല്‍ രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ദിവസവും 96-ഷെഡ്യൂളുകളാണ് നടത്തുന്നത്. ഏഴ് മുതല്‍ എട്ട് ലക്ഷം രൂപവരെയാണ് കളക്ഷന്‍. തുക ക്യാഷ് കൗണ്ടറില്‍ അടയ്ക്കും. മൂവാറ്റുപുഴ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലാണ് കെഎസ്ആര്‍ടിസി തുക അടയ്ക്കുന്നത്. ഇതു മുതലെടുത്ത്, സൊസൈറ്റിയിലെ കള്ളപ്പണം കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും സൊസൈറ്റി പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ഗൂഢാലോചന നടത്തി എസ്ബിറ്റിയില്‍ നിക്ഷേപച്ചു. പരാതിയില്‍ പറയുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.