വെള്ളറട: ധനുവച്ചപുരം പങ്കോട്ടുകോണം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൊല്ലയില്‍ പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ബിജെപി പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്റ് കെ. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെ കൊല്ലയില്‍ പഞ്ചായത്തുസെക്രട്ടറി ജി.എസ്. സനൂപ് അദ്ധ്യക്ഷത വഹിച്ചു. അരുവിയോട് സജി, മഞ്ചാവിളാകം ഹരി, വാര്‍ഡ് മെമ്പര്‍ അജേഷ്, മണികണ്ഠന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: