ന്യൂദൽഹി: നോട്ട് നിരോധനത്തിന്റെ ഭാഗമായി പിന്‍വലിച്ച കറന്‍സികള്‍ അത്രയും തിരികെയെത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മുംബൈയില്‍ നടന്ന എക്കണോമിക് ടൈംസിന്റെ പരിപാടിയില്‍ പങ്കെടുക്കവെയാണ് ജെയ്റ്റ്ലി ഇക്കാര്യം അറിയിച്ചത്.
പിന്‍വലിച്ച നോട്ടുകളുടെ ഒരു ഭാഗം ഡിജിറ്റല്‍ കറന്‍സിയായി രൂപപ്പെടുത്താനാണ് പദ്ധതിയെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. കാഷ്ലെസ് സമ്പദ് വ്യവസ്ഥയിലേക്ക് ചുവടു വെക്കുന്നതിന് മുന്നോടിയായാണ് ഡിജിറ്റല്‍ സമ്പ്രദായം വ്യാപിപ്പിക്കുന്നത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി ഫണ്ടുകള്‍ക്ക് ഇളവു നല്‍കുമെന്ന വാര്‍ത്ത തെറ്റാണെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി ഫണ്ടുകള്‍ക്കുള്ള നിബന്ധനകള്‍ അതേ പോലെ തുടരും. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം രാഷ്ടീയ പാര്‍ട്ടികളുടെ ഫണ്ട് ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ സുതാര്യമാവുമെന്നാണ് താന്‍ കതുതുന്നതെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: