ആലപ്പുഴ: ചിന്‍ഡ്രന്‍സ് ഫിലം സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള കുട്ടികളുടെ ചലച്ചിത്ര മേള ജനുവരി ആദ്യവാരം ജില്ലയില്‍ തുടങ്ങും. ഉദ്ഘാടന ചിത്രം കേശു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ സ്കൂളുകളിലായി നൂറോളം കേന്ദ്രങ്ങളില്‍ മേള സംഘടിപ്പിക്കും. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറെ ഇതിനുള്ള നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. 150 സ്കൂളുകളില്‍ ഒരു ചിത്രമെങ്കിലും പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം. എല്‍.സി.ഡി. പ്രൊജക്ടറുള്ള സര്‍ക്കാര്‍-അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് മുന്‍ഗണന. കേശു, ദര്‍ശനം, അങ്കിള്‍ ഗോസ്റ്റ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: