ചേര്‍ത്തല: ആയിരങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്‍കിയ ശശികുമാറിന്റെ ജീവിതം ഇരുളില്‍. സുമനസുകളുടെ കനിവ് തേടി നിര്‍ധന കുടുംബം. തണ്ണീര്‍മുക്കം പഞ്ചായത്ത് 19-ാം വാര്‍ഡില്‍ മരുത്തോര്‍വട്ടം കുടുമ്മപ്പള്ളില് ശശികുമാറാണ് ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ദുരിതംപേറുന്നത്.
റവന്യൂ വകുപ്പില്‍ ജോലിയുണ്ടെങ്കിലും അസുഖം ബാധിച്ചതോടെ ഓഫീസില്‍ എത്താന്‍ കഴിയാത്ത സ്ഥിതിയാണ്. രോഗം മൂര്‍ച്ഛിച്ചതോടെ ശമ്പള രഹിത അവധിയിലാണിപ്പോള്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സയിലായിരുന്ന ശശികുമാറിന് ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് ചെയ്യണം.
ഭാര്യയും മക്കളുമടങ്ങുന്നതാണ് കുടുംബം. രോഗിയായ മാതാവും, ഭാര്യാമാതാവും ഇവരോടൊപ്പമാണ് കഴിയുന്നത്. തുടര്‍ചികിത്സയ്ക്ക് വക കണ്ടെത്താനാകാതെ കുടതുംബം വലയുകയാണ്. ഇവരെ സഹായിക്കുന്നതിനായി മരുത്തോര്‍വട്ടം സമഗ്ര സ്വയം സഹായ സംഘം അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.
ശശികുമാറിന്റെ പേരില്‍ എസ്ബിടി കോട്ടയം ശാഖയില്‍ 67072652572 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ്സി കോഡ് എസ്ബിടിആര്‍ 0000102.
പ്രതികരിക്കാൻ ഇവിടെ എഴുതുക: