കുട്ടനാട്: മങ്കൊമ്പ് പാലത്തിന്റെ തുടര്‍ നിര്‍മാണത്തിനായുള്ള ഭൂമിയേറ്റെടുക്കലിനായി 1.39 കോടി രൂപ അനുവദിച്ചു. വ്യക്തികളില്‍ നിന്നും ഏറ്റെടുക്കേണ്ട സ്ഥലത്തിനു തുക അനുവദിക്കാത്തതിനാല്‍ പാലത്തിന്റെ നിര്‍മാണം മുടങ്ങിയിരുന്നു. തുടര്‍ന്നു വിഷയത്തില്‍ ഇടപെട്ട തോമസ് ചാണ്ടി എംഎല്‍എ പണികള്‍ അടിയന്തരമായി പൂര്‍ത്തിയാകാന്‍ വേണ്ട നടപടി സ്വീകരിക്കുകയായിരുന്നു. പാലത്തിന്റെ അഞ്ചു സ്പാനുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. സ്ഥലമേറ്റെടുക്കുന്ന ഭാഗത്തു രണ്ടു സ്പാനുകളും, ഒരു പോയിന്റില്‍ പൈലിങ്ങും അപ്രോച്ച് റോഡുമാണ് ഇനി നിര്‍മിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: