മൈ മൊബൈല്‍ മൈ ബാങ്ക് മൈ വാലറ്റ് ശില്‍പശാല

Sunday 18 December 2016 7:44 pm IST

മാനന്തവാടി: കേന്ദ്രസര്‍ക്കാരിന്റെ യുവജനകാര്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിയ്കുന്ന നെഹ്‌റു യുവ കേന്ദ്രയും തലയ്ക്കല്‍ ചന്തു സ്മാരക എജ്യുക്കേഷണല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയും ചേര്‍ന്ന് മൈ മൊബൈല്‍ മൈ ബാങ്ക് മൈ വാലറ്റ് ശില്‍പശാല നടത്തി. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിയ്കുന്ന വികാസ് പീഡിയ കേരളയുടെയും ഡിജിറ്റല്‍ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിയ്കുന്ന ലീഡ് ബാങ്കിന്റെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. വയനാട് എ.എസ്.പി ജി. ജയദേവ് ഉദ്ഘാടനം ചെയ്തു. തലയ്ക്കല്‍ ചന്തു സ്മാരക എജ്യുക്കേഷണല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് സി.കെ. മണി അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ ബാങ്കിങ് സംവിധാനത്തെ കുറിച്ച് ലീഡ് ബാങ്ക് മാനേജര്‍ എം.ഡി. ശ്യാമളയും വികസനവും ഇന്റര്‍നെറ്റ് ബാങ്കിങും എന്ന വിഷയത്തില്‍ വികാസ് പീഡിയ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ സി.വി. ഷിബുവും ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതയെ കുറിച്ച് ഫിനാന്‍സ് ലിറ്ററസി കൗണ്‍സിലര്‍ ജിലി ജോര്‍ജ്ജും കഌസെടുത്തു. അക്ഷയ മാനന്തവാടി സെന്ററിലെ സി. ഉബൈദ് മൊബൈല്‍ സേവനങ്ങള്‍ പരിചയപ്പെടുത്തി. നെഹ്‌റു യുവകേന്ദ്ര സംസ്ഥാനവ്യാപകമായി നടത്തുന്ന അയല്‍പക്ക യുവ പാല്‍ലമെന്റിന്റെ ഭാഗമായി പരിപാടിയില്‍ നിയമബോധവത്ക്കരണ സെമിനാറും നടത്തി. സെമിനാറില്‍ അസി പബഌക് പൊസിക്യൂട്ടര്‍ സി. ബാലകൃഷ്ണന്‍ കഌസെടുത്തു. മാനന്തവാടി ടൗണ്‍ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ എം. ജയന്‍, നെഹ്‌റു യുവകോന്ദ്ര യൂത്ത് വളണ്ടിയര്‍ പി.കെ. മഹിത, റമീസ്, അനുഷ, രാജന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് കഌബ് പ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.