ശാന്തമ്പാറ: ഏലക്കാ മോഷ്ടിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. തേവാരം സ്വദേശി മുരുകന് (47) ആണ് ശനിയാഴ്ച രാത്രി പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു മോഷണം നടന്നത്. മൈലാടുംപാറ പൊത്തക്കള്ളി ശ്രീപാര്‍വ്വതി എസ്റ്റേറ്റില്‍ നിന്നും 5000 രൂപ വിലവരുന്ന 4 കിലോ ഏലക്കായാണ് പ്രതി മോഷ്ടിച്ചത്. സംഭവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
ശാന്തമ്പാറ എസ്ഐ കെ എന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ മുന്‍പും മോഷണകേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: