കുമളി ലോഡ്ജിലെ മോഷണം; അന്വേഷണം ഊര്‍ജിതം

Sunday 18 December 2016 8:53 pm IST

കുമളി: ടൗണിലെ സ്വകാര്യ ലോഡിലെ അലമാരയില്‍ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ മോഷണം പോയ സംഭവത്തില്‍ അന്വേഷിണം ഊര്‍ജ്ജിതമാക്കി. ഇടുക്കിയില്‍ നിന്നും എത്തിയ വിരലടയാള വിദഗ്ധരും പോലീസ് നായയും തെളിവുകള്‍ ശേഖരിച്ചു. പഞ്ചായത്ത് ബസ്റ്റാന്റിന് എതിര്‍ വശത്തുള്ള റോസാപ്പൂക്കണ്ടം ഹാറൂണ്‍ മന്‍സിലില്‍ പി. സലിമിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സലീം ടവറില്‍ നിന്നുമാണ് രണ്ട് ലക്ഷത്തി രണ്ടായിരം രൂപ മോഷണം പോയത്.  2,47,000 രൂപ വെച്ചതായും രണ്ട് ദിവസത്തിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ 45,000 രൂപമാത്രമാണ് ഇവിടെ അവശേഷിച്ചതെന്നുമാണ് കുമളി എസ്‌ഐയ്ക്ക നല്‍കിയ പരാതിയില്‍ സലീം പറയുന്നത്. പണം നഷ്ടപ്പെട്ട അലമാരയില്‍ നിന്നും ഏതാനും വിരലടയാളവും ലഭിച്ചു. ഇതേ സമയം പോലീസ് നായ ജെനി എത്തി മോഷണം നടന്ന മുറിയിലും സമീപ പ്രദേശങ്ങളിലും മണം പിടിച്ചെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല. കഴിഞ്ഞ 14 ന് ലോഡ്ജിലെ ഓഫീസിലെ അലമാരയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ഇതില്‍ നിന്നും രണ്ടായിരത്തിന്റെ പുതിയ നൂറ് നോട്ടുകള്‍ ഉള്‍പ്പെടെയുള്ള പണമാണ് നഷ്ടപ്പെട്ടത്. . കുമളി എസ്.ഐ ജോബി തോമസിനാണ് അന്വേഷണ ചുമതല. സംഭവത്തോടനുബന്ധിച്ച് ലോഡ്ജിലെ ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഇടുക്കിയില്‍ നിന്നും വിരലടയാള വിദഗ്ധരായ നിത്യാമോഹന്‍, ബൈജു സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പുറത്ത് നിന്നും എത്തുന്നവര്‍ മോഷണം നടത്താന്‍ സാധ്യതയും പോലീസ് തള്ളികളയുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.