തിരുവാതിര മഹോത്സവം ജനുവരി 8ന് വടക്കുന്നാഥ മൈതാനിയില്‍

Sunday 18 December 2016 9:16 pm IST

തൃശൂര്‍: കേരള ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ജനുവരി 8ന് തൃശൂരില്‍ രണ്ടായിരത്തോളം വനിതകള്‍ പങ്കെടുക്കുന്ന തിരുവാതിര മഹോത്സവം നടക്കുമെന്ന് ജില്ലാപ്രസിഡണ്ട് എ.പി.ഭരത്കുമാര്‍, ഭാരവാഹികളായ സുമ ലോഹിതാക്ഷന്‍, പി.ആര്‍.ഉണ്ണി എന്നിവര്‍ അറിയിച്ചു. കിഴക്കെനടയില്‍ ഉച്ചക്ക് 3ന് ആരംഭിക്കുന്ന ആതിരോത്സവത്തില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, സാംസ്‌കാരികനായകര്‍, സിനിമാതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പാരമ്പര്യ-അനുഷ്ഠാന രീതികളോടെയുള്ള തിരുവാതിര അവതരണമാവും നടക്കുക. ആതിരോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനവും നടക്കും. തൃശൂര്‍ ലക്ഷ്മി മണ്ഡപത്തില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗത്തില്‍ ഡോ. ടി.കെ.വിജയരാഘവന്‍, ബി.ആര്‍.ബലരാമന്‍, വി.ശ്രീനിവാസന്‍, എ.പി.ഭരത്കുമാര്‍, രമ മേനോന്‍, പി.ആര്‍.ഉണ്ണി, സുമ ലോഹിതാക്ഷന്‍, സി.സത്യലക്ഷ്മി, ഡോ. ആശ ഗോപാലകൃഷ്ണന്‍, ജാനകി പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.