ചെങ്ങന്നൂര്‍: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തില്‍ 372 പോയിന്റുമായി മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂള്‍ ഓവറോള്‍ കരസ്ഥമാക്കി. 275 പോയിന്റു നേടിയ കാവുങ്കല്‍ ശ്രീ പൂഞ്ഞിലിക്കാവില്‍ ദേവി വിദ്യാനികേതന്‍ രണ്ടാമതും 259 പോയിന്റുമായി കുട്ടംമ്പേരൂര്‍ ശ്രീ കാര്‍ത്ത്യായനി വിദ്യാമന്ദിര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നു മുതല്‍ മൂന്നുവരെയുള്ള സ്ഥാനങ്ങള്‍ നേടിയ സ്കൂളുകള്‍-എച്ച്എസ് വിഭാഗം: മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം (97 പോയിന്റ്), കാവുങ്കല്‍ ശ്രീ പൂഞ്ഞിലിക്കാവില്‍ ദേവി വിദ്യാനികേതന്‍ (80 പോയിന്റ്).
യുപി വിഭാഗം: മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം (226 പോയിന്റ്), കാവുങ്കല്‍ ശ്രീ പൂഞ്ഞിലിക്കാവില്‍ ദേവി വിദ്യാനികേതന്‍ (177 പോയിന്റ്), കുട്ടംമ്പേരൂര്‍ ശ്രീ കാര്‍ത്ത്യായനി വിദ്യാമന്ദിര്‍ (161 പോയിന്റ്).എല്‍പി വിഭാഗം: മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം (146), മന്നം മെമ്മോറിയല്‍ ഭാരതീയ വിദ്യാനികേതന്‍ (120), കുട്ടംമ്പേരൂര്‍ ശ്രീ കാര്‍ത്ത്യായനി വിദ്യാമന്ദിര്‍ (98)
ശീനീലകണ്ഠ വിദ്യാപീഠം, ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്ററി സ്കൂളില്‍ രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം ചെറിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാധമ്മ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് ജെ.മഹാദേവന് മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്മാന് വി.വി. രാമചന്ദ്രക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കാര്യകാര്യ സദസ്യ അഡ്വ. ജ്യോതി ഗോപിനാഥ് സമ്മാനദാനം നിര്‍വ്വഹിച്ചു.
ബ്ലോക്ക്പഞ്ചായത്തംഗം ജി. വിവേക്, ഗ്രാമ പഞ്ചായത്തംഗം ജയലക്ഷ്മി, വി.കെ. വാസുദേവന്‍, രാജന് കല്ലടാല്‍, എം.എസ്. ജയകുമാരി, അഡ്വ. ദിലീപ് ചെറിയനാട്, റ്റി. കുഞ്ഞുകുഞ്ഞ്, രത്നമ്മ, മനോജ്.ജി. പണിക്കര്‍, ഡോ. സത്യകീര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു.
അടുത്ത വര്‍ഷം കലോത്സവം നടക്കുന്ന മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സ്കൂളിന് പതാക കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: