ദേശ ഭക്തിയില്‍ ലയിച്ച് യോഗ്ചാപ് മത്സരങ്ങള്‍

Sunday 18 December 2016 9:21 pm IST

ചെങ്ങന്നൂര്‍: ദേശഭക്തിഗാനത്തിന്റെ താളത്തിനൊത്ത് ചുവടുവച്ച യോഗ് ചാപ് മത്സരങ്ങളില്‍ മനംനിറഞ്ഞ സദസ്സ്. വേദി ഒന്നില്‍ നടന്ന യോഗ്ചാപ് മത്സരങ്ങള്‍ എല്ലാം മികച്ചതായിരുന്നു. വേഷങ്ങളും ചുവടുകളും പാട്ടുമെല്ലാം കാണികളുടെ പ്രശംസ പിടിച്ചു പറ്റി. ഉത്തരേന്ത്യയിലെ പ്രശസ്തമായ കലാരൂപം, യോഗ്ചാപിന്റെ ദ്രുതതാളവും ചതുഷ്താളവും അഷ്ടതാളവും തെറ്റാതെ കുട്ടികള്‍ വേദിയില്‍ ആടിയപ്പോള്‍ അറിയാതെ പോലും താളത്തിനൊത്ത് പ്രേക്ഷകരും കൈകാലുകള്‍ ചലിപ്പിച്ചു. മറ്റ് കലോത്സവവേദികളില്‍ കാണാത്ത മത്സര ഇനമായതും ദേശസ്‌നേഹം ഉയര്‍ത്തുന്ന ഗാനങ്ങള്‍ക്കൊപ്പിച്ച് ചുവട് വയ്ക്കുന്നതും മത്സരങ്ങളില്‍ വേറിട്ടതായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.