കോട്ടയം: അരവിന്ദ വിദ്യാമന്ദിരത്തില്‍ ഡിസംബര്‍ 18 മാതൃദിനമായി ആഘോഷിച്ചു. രാവിലെ ചേര്‍ന്ന സഭയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും സിസ്റ്റര്‍ ലക്ഷ്മി, ബ്രഹ്മകുമാരീസ്, പാലാ നിര്‍വ്വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കവിത ആര്. സി മുഖ്യകാര്മ്മികത്വംവഹിച്ചു. മാതൃ സമിതി പ്രസിഡന്റ് അമ്പിളി ജി. നായര്‍ സ്വാഗതവും സെക്രട്ടറി ജ്യോതിലക്ഷ്മി എം നന്ദിയും പറഞ്ഞു. മുത്തശ്ശി വന്ദനം എന്ന ചടങ്ങില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നൂറോളം മുത്തശ്ശിമാരെ ആദരിച്ചു. തുടര്‍ന്ന് അമ്മമാരുടെ പിന്നല് തിരുവാതിര, പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്ക്കാരം, നൃത്ത-നൃത്യങ്ങള്‍, സംഘഗാനം, ഷേക്സ്പിയറുടെ ‘മാക്ബത്തി’ന്റെ കഥാവിഷ്ക്കാരം എന്നിവയും അദ്ധ്യാപകരുടെ വിവിധ കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: