മണര്‍കാട്: അനധികൃത പന്നിഫാമിനെതിരെ മണര്‍കാട് പഞ്ചായത്തിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. മനുഷ്യാവകാശ കമ്മീഷന് ഫാം അടച്ചു പൂട്ടുവാന്‍ ഉത്തരവിട്ടിട്ടും പഞ്ചായത്ത് സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തതിനാലാണ് ബിജെപി മാര്‍ച്ച് നടത്തിയത്. മാലം ഗവണ്മെന്റ് സ്കൂളിനു സമീപം അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പന്നിഫാം ഉടന്‍ അടച്ച് പൂട്ടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ സെക്രട്ടറി കെ.പി ഭുവനേശ് മാര്‍ച്ച് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ്, ആര്. സര്‍ജു, തോമസ് കിഴക്കേടം, കെ.സി ശശാങ്കന്, ഒ.കെ. മണിക്കുട്ടന്, മനോജ് ഇടപ്പള്ളി, ബി. വിജയകുമാര്‍, എന്‍.ആര്. രാഹുല്‍, പഞ്ചായത്ത് മെമ്പര്‍ അമ്പിളി മണിക്കുട്ടന്, സിന്ധു അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: