അരുണാചലില്‍ ഭൂചലനം
Sunday 18 December 2016 10:33 pm IST
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയിലെ ഇന്തോ- ചൈന അതിര്‍ത്തിക്കു സമീപത്തായി ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ 7.45 ഓടെ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 3.8 രേഖപ്പെടുത്തി. 106 കിലോമീറ്റര്‍ വരെ ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായതായി ജിയോളജിക്കല്‍ വിഭാഗം അറിയിച്ചു. ജില്ല ആസ്ഥാനമായ യിങ് കിയോങില് നിന്ന് 116 കിലോമീറ്റര്‍ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശകുന്തള ഗാംലിന് അറിയിച്ചു.