പഞ്ചാബിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് സുരക്ഷ

Sunday 18 December 2016 10:41 pm IST

ചണ്ഡീഗഢ്: പഞ്ചാബിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് എക്‌സ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനോട് (സിഐഎസ്എഫ്) അന്വേഷണം നടത്തി. ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ആക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. രാമേശ്വര്‍ ദാസ് (ലുധിയാന), പ്രമോദ്( അമൃത്സര്‍), രാംഗോപാല്‍ (ജലന്തര്‍), കുല്‍ദീപ് ജി ഭഗത് (ജലന്തര്‍) എന്നിവര്‍ക്കാണ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്. ആര്‍എസ്എസ് നേതാവ് ജഗ്ദീഷ് ഗഗ്നേജയുടെ കൊലപാതകത്തെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുന്നത്. ആഗസ്റ്റ് ആറിനാണ് ഗഗ്നേജയെ മോട്ടോര്‍ സൈക്കിളിലെത്തിയ ആള്‍ ജലന്തറില്‍ വെച്ച് വെടിവെച്ച് കൊന്നത്. ഏപ്രില്‍ 23ന് ശിവ്‌സേന നേതാവ് ഖന്നയെ വധിച്ചതിനെ തുടര്‍ന്ന് ഗഗ്നേജയ്ക്ക് സുരക്ഷ ഏര്‍പ്പെടാക്കിയെങ്കിലും അദ്ദേഹം നിരസിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.