എംപി തട്ടിപ്പ്: അറുപതുകാരന്‍ അറസ്റ്റില്‍

Monday 19 December 2016 1:25 am IST

ഹൈദരാബാദ്: വ്യാജ സര്‍ക്കാര്‍ ഗസറ്റ് പരസ്യം നല്‍കിയ അറുപതുകാരന്‍ അറസ്റ്റില്‍. മാത്ത രഘുവംശി എന്നയാളെ ഗവര്‍ണറുടെ ക്വാട്ടയില്‍ വ്യാജമായി പാര്‍ലമെന്റിലേക്ക് നാമനിര്‍ദേശം ചെയ്ത സംഭവത്തിലാണ് നടപടി. തെലങ്കാന-ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ പ്രതിനിധിയെന്ന നിലയിലാണ് ഇയാളെ നാമനിര്‍ദേശം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മര്‍മരാജു രാഘവ റാവു(62) എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുളള രഘുവംശി എങ്ങനെയെങ്കിലും ഒരു അധികാര കേന്ദ്രത്തിലെത്തുക എന്ന മോഹവുമായി നടന്നയാളാണ്. അങ്ങനെയാണിയാള്‍ റാവുവിന്റെ വലയില്‍ വീണത്. തന്റെ രാഷ്ട്രീയ ബന്ധങ്ങളുപയോഗിച്ച് രാജ്യസഭയിലെത്തിക്കാമെന്ന് റാവു ഇയാള്‍ക്ക് വാക്ക് നല്‍കി. ഇയാള്‍ ഒരു റവന്യൂ അസിസ്റ്റായി വിരമിച്ച ആളാണ്. അതുകൊണ്ട് തന്നെ ഭൂമി സംബന്ധിച്ച നിയമങ്ങളും മറ്റും ഇയാള്‍ക്ക് നന്നായി അറിയാമായിരുന്നു. തനിയ്ക്ക് വലിയ ബന്ധങ്ങളുണ്ടെന്ന് മറ്റുളളവരെ വിശ്വസിപ്പിക്കാനും ഇയാള്‍ക്കായി. റാവുവിന് പണം നല്‍കിയാല്‍ രാജ്യസഭയിലെത്താമെന്ന് രഘുവംശി വിശ്വസിച്ചു. തുടര്‍ന്ന റാവു വ്യാജ ഗസറ്റ് തയാറാക്കി ഇയാള്‍ക്ക് നല്‍കി. ഉടന്‍ തന്നെ അറിയിപ്പ് വരുമെന്ന് ഇയാള്‍ വിശ്വസിപ്പിച്ചു. എന്നാല്‍ ഏറെ നാളായിട്ടും അറിയിപ്പ് വരാത്തതിനെ തുടര്‍ന്ന് രഘുംശി രാജ്ഭവന് കത്ത് അയച്ചു. വ്യാജരേഖകളുടെ പകര്‍പ്പ് സഹിതമായിരുന്നു കത്ത്. തുടര്‍ന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ സിഐഡിയെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് റാവു കുടുങ്ങിയത്. ആന്ധ്രാഗവര്‍ണറുടെ പേരില്‍ ഇയാള്‍ ഇത്തരത്തില്‍ നിരവധി വ്യാജ രേഖകളുണ്ടാക്കിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.