കണ്ണൂര്‍: ആദികടലായിയില്‍ ബിജെപിയുടെ കൊടിയും ബോര്‍ഡുകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശത്ത് ഉയര്‍ത്തിയിരുന്ന ബോര്‍ഡുകള്‍ നശിപ്പിച്ചത്. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിറ്റി സ്റ്റേഷനില്‍ പരാതി നല്കി. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ബിജെപി എടക്കാട് ഏരിയാ കമ്മറ്റി പ്രസിഡണ്ട് എന്‍.രഞ്ജിത്ത്, ബാബു ഒതയോത്ത്, എന്‍.കെ.സജീവന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: