പരിയാരം മെഡിക്കല്‍ കോളേജ്: ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും

Monday 19 December 2016 1:34 am IST

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സ്വയംഭരണസ്ഥാപനമാക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പരിയാരം മെഡിക്കല്‍ കോളേജ് സംരക്ഷണസമിതി ഈ മാസം അവസാനം ജനകീയ കണ്‍വെന്‍ഷന്‍ നടത്തുന്നു. കണ്‍വെന്‍ഷനില്‍ പുതിയ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് സംരക്ഷണസമിതി ചെയര്‍മാന്‍ ഡി.സുരേന്ദ്രനാഥ് പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് സ്വയംഭരണ സ്ഥാപനമാകുന്നതോടെ ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്തതയിലുള്ള മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നമാണ് ഇല്ലാതാവുക. ഇടതു-വലതു സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം നടപ്പാക്കുന്നതില്‍ നിന്ന് ഇവര്‍ സര്‍ക്കാര്‍ പിന്നോക്കം പോവുകയും ചെയ്തു. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാരും എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യ ചികിത്സ ലഭിക്കുന്ന മെഡിക്കല്‍ കോളേജ് എന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ദീര്‍ഘകാലം സമരരംഗത്തുണ്ടായിരുന്ന സംഘടനകളെ ചര്‍ച്ചക്ക് പോലും വിളിക്കാത്തത് ജനാധിപത്യ വ്യവസ്ഥിതിക്ക് ചേര്‍ന്ന നിലപാടല്ലെന്ന വിലയിരുത്തലാണ് പരിയാരം മെഡിക്കല്‍ കോളേജ് സംരക്ഷണ സമിതിക്കുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.