സൗജന്യ ഹൃദ്‌രോഗ- പ്രമേഹരോഗ നിര്‍ണയ ക്യാമ്പ് നടത്തി

Monday 19 December 2016 1:37 am IST

ചിറക്കല്‍: പട്ടേല്‍റോഡ് ശിവജി ഗ്രാമസേവാ സമിതി, മംഗലാപുരം ഒമേഗ ആശുപത്രി, മംഗലാപുരം ഹാര്‍ട്ട് ഫൗണ്ടേഷന്‍, സേവാഭാരതി കണ്ണൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഹൃദയരോഗ, പ്രമേഹരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. സേവാഭാരതി ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജി.ബാബു അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്‍ ഡോ.ആശ പവിത്രന്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ സെക്രട്ടറി രാജീവന്‍, കെ.എന്‍.വിനോദ് മാസ്റ്റര്‍, ചിറക്കല്‍ ഗ്രാമപഞ്ചായത്തംഗം എം.പി.സതി, രഘു എന്നിവര്‍ സംസാരിച്ചു. ശിവജി ഗ്രാമസേവാ സമിതി സെക്രട്ടറി പി.വി.രാജേഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.രഘു നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.